മാധ്യമങ്ങള്‍ക്ക് സ്പീക്കറുടെ റൂളിംഗ്; സഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തരുത്, ആക്ഷേപ ഹാസ്യ പരിപാടികള്‍ക്ക് സഭാദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല

തിരുവനന്തപുരം: നിയമസഭ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്പീക്കറുടെ റൂളിംഗ്. സഭ ടി വി രീതി അനുസരിച്ച് മാത്രമേ സഭാ നടപടികള്‍ ചിത്രീകരിക്കാന്‍ പാടുള്ളൂവെന്നും നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത് ചട്ടലംഘനമാമെന്നും സ്പീക്കര്‍ അറിയിച്ചു. 2002 ലെ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും സ്പീക്കര്‍ വ്യക്തമാക്കി.മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു. മാധ്യമ പ്രവര്‍ത്തകരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. അതീവ ഗൗരവമാണ്. മാധ്യമ പ്രവര്‍ത്തകരുടെ ഇത്തരം പ്രവര്‍ത്തികള്‍ അത്യന്തം അപലപനീയമാണ്. ഭാവിയില്‍ ആവര്‍ത്തിച്ചാല്‍ അവകാശ ലംഘന പ്രകാരം നടപടിയുണ്ടാവുമെന്നും സ്പീക്കര്‍ അറിയിച്ചു.ആക്ഷേപ ഹാസ്യ പരിപാടികള്‍ക്ക് സഭാദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ല.