പി.സി. ജോര്‍ജിന് ജാമ്യം; ജുഡിഷ്യറിയുടെ അന്തസ് ഉയർത്തി  ജസ്റ്റിസ് കെമാല്‍ പാഷ

തിരുവനന്തപുരം : പി.സി. ജോര്‍ജിന് ജാമ്യം നൽകിയത് ജുഡിഷ്യറിയുടെ അന്തസ് ഉയർത്തിയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.പി.സി. ജോര്‍ജിന്റെ അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്. ഒരു മണിക്കൂറു കൊണ്ട് എന്ത് പ്രാഥമികാന്വേഷണം നടത്താനാണ്. പണ്ട് കേരള പോലീസ് ഇങ്ങനെ അല്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന രാഷ്ട്രീയമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കെമാല്‍ പാഷ പറഞ്ഞു. പോലീസിനെ അടിമകളാക്കി മാറ്റി അന്തസായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

.

Leave a Reply

Your email address will not be published. Required fields are marked *