ജില്ലാ, താലൂക്ക് ആശുപത്രികളില്‍ ഇനി
മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളുടെ സേവനം

തിരുവനന്തപുരം :ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഇനി മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളുടെ സേവനം ലഭിക്കും . ഒരാള്‍ക്ക് മൂന്നുമാസമാണ് സേവനകാലയളവ്. രണ്ടാംവര്‍ഷ പി.ജി സ്പെഷ്യാലിറ്റി വിദ്യാര്‍ഥികളെയാണ് നിയോഗിക്കുക.

താമസ സൗകര്യം തദ്ദേശ ഭരണ സ്ഥാനപനം ഒരുക്കും. സേവനം പൂര്‍ത്തിയാക്കിയാലേ അവസാനപരീക്ഷ എഴുതാനാകൂ. ആശുപത്രി സൂപ്രണ്ടുമാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്

ഇതിനായി നിലവിലുള്ള 2500 മെഡിക്കല്‍ പി.ജി സ്പെഷ്യാലിറ്റി ബാച്ചിനെ മൂന്നിലൊന്നായി തിരിക്കും. ഒരു ബാച്ച്‌ സേവനം പൂര്‍ത്തിയാക്കിയശേഷം അടുത്ത ബാച്ചെത്തും. ഈ സമയം മെഡിക്കല്‍ കോളേജില്‍ പി.ജി ഡോക്ടര്‍മാരുടെ കുറവുണ്ടാകാതിരിക്കാന്‍ മൂന്നിലൊന്ന് സീറ്റ് പി.ജിക്ക് വര്‍ധിപ്പിക്കും. 800 സീറ്റാണ് കൂടുക. സേവനകാലത്ത് സ്റ്റൈപെന്‍ഡ് തുടരും. ഈ പദ്ധതി നടപ്പാക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. പദ്ധതിക്കുള്ള പ്രാരംഭ പ്രവര്‍ത്തനം ആരോഗ്യ സര്‍വകലാശാല, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *