മന്ത്രി സജി ചെറിയാനെതിരെ നടപടി വേണം; കോണ്‍ഗ്രസ്, ബി.ജെ പി പ്രതിനിധികള്‍ ഗവര്‍ണര്‍ക്കും പോലീസിനും പരാതി നല്‍കി 

മന്ത്രി സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് പരാതി നല്‍കിയത്. കെ പി സി സി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ പത്തനംതിട്ട എസ് പി ക്കും പരാതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം ബിജെപി പ്രതിനിധി സംഘവും പരാതിയുമായി ഗവര്‍ണറെ സമീപിച്ചു.

സാമൂഹികനീതി നിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രസംഗത്തില്‍ ചെയ്തത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദവും ദുഃഖവുമുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചത്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍ പറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചില്ല. അസമത്വങ്ങള്‍ക്ക് എതിരെ നിയമപോരാട്ടത്തിന് രാജ്യത്ത് നിയമങ്ങളില്ല.

Leave a Reply

Your email address will not be published. Required fields are marked *