കായിക താരം പി.ടി ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു. വളര്‍ന്നു വരുന്ന യുവകായികതാരങ്ങള്ക്കും എല്ലാ ഇന്ത്യാക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പി.ടി.ഉഷയെക്കൂടാതെ സംഗീത സംവിധായകന് ഇളയരാജ,
ഡോ.വീരേന്ദ്ര ഹെഗ്ഗഡെ, തിരക്കഥാകൃത്ത് വി.വിജയേന്ദ്ര പ്രസാദ് എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.