കേരള പുരസ്‌ക്കാരങ്ങള്‍ക്ക് 128 നാമനിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നീ പുരസ്‌കാരങ്ങള്‍ക്ക് ലഭിച്ചത് 128 നാമനിര്‍ദേശങ്ങള്‍.
നാമനിര്‍ദേശം ചെയ്യാനുളള മൂന്ന് മാസത്തെ സമയപരിധി ജൂണ്‍ 30നാണ് അവസാനിച്ചത്. ഇവ സൂക്ഷ്മപരിശോധനയ്ക്കു ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രാഥമിക പരിശോധനാ സമിതിക്കു കൈമാറും. സംസ്ഥാന സര്‍ക്കാരിന്റെ കേരള ജ്യോതി ഒരാള്‍ക്കും, കേരള പ്രഭ രണ്ട് പേര്‍ക്കും, കേരള ശ്രീ അഞ്ച് പേര്‍ക്കും വീതമാണ് നല്‍കുക. പുരസ്‌കാര ജേതാക്കള്‍ക്ക് കീര്‍ത്തിമുദ്രയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. പുരസ്‌കാര തുകയുണ്ടാവില്ല. പുരസ്‌കാരം ലഭിക്കുന്നവര്‍ പേരിനു മുന്‍പില്‍ അതു ബഹുമതിയായി ചേര്‍ക്കരുതെന്നും നിബന്ധനയുണ്ട്.
കേരളപ്പിറവി ദിനത്തിലാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *