കാട്ടാനയെ പ്രകോപിച്ച് വീഡിയോ എടുത്ത് വൈറലാകാന്‍ ശ്രമിച്ച യൂടൂബര്‍ക്കെതിരെ കേസ്

സംരക്ഷിത വനത്തില്‍ അതിക്രമിച്ച് കയറി കാട്ടാനായെ പ്രകോപിച്ച് വീഡിയോ ചിത്രീകരിച്ച യൂടൂബര്‍ അമല അനുവിനെതിരെയാണ് വനം വകുപ്പിന്റെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കേസെടുത്തിരിക്കുന്നത്. ഹെലികാം ഉപയോഗിച്ച് വനത്തിനുളളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. വനത്തിനുളളില്‍ അതിക്രമിച്ച് കയറിയതിനും വന്യജീവി സംരക്ഷണ നിയമ പ്രകാരവുമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *