നടിയെ ആക്രമിച്ച കേസ് ; മുന്‍ ഡി.ജി.പി ശ്രീലേഖയുടെ പ്രതികരണം പൊതു സമൂഹം വിലയിരുത്തട്ടെ: ഉമ തോമസ് എം.എല്‍.എ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ശ്രീലേഖയുടെ പ്രതികരണം പൊതു സമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം.എല്‍.എ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. താന്‍ എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും ഉമാ തോമസ് തോമസ് പറഞ്ഞു.

പത്രത്തിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണത്തെക്കുറിച്ച്‌ അറിഞ്ഞത്. യുട്യൂബ് ചാനല്‍ ഇതുവരെ കണ്ടിട്ടില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയാണോ അല്ലയോ എന്നത് പൊതുസമൂഹം വിലയിരുത്തട്ടെ. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ലെന്നും ഉമ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *