മേയര്‍ ആര്യാ രാജേന്ദ്രന്റെയും സച്ചിന്‍ദേവ് എം.എല്‍.എയുടെയും വിവാഹ തീയതി

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവിന്റെയും വിവാഹ തീയതി ഉറപ്പിച്ചു. സെപ്റ്റംബര്‍ നാലിനു ഇരുവരും വിവാഹിതരാകും. വിവാഹച്ചടങ്ങുകള്‍ തിരുവനന്തപുരം എകെജി ഹാളില്‍ നടക്കുമെന്നാണ് ഇപ്പോഴുളള സൂചന. വിവാഹശേഷം കോഴിക്കോടുളള സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം നടത്തും. 2022 മാര്‍ച്ച് ആറിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

ബാലസംഘത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച് സൗഹൃദത്തിവലായതിന് ശേഷം വിവാഹത്തിലെത്തുന്നത്. സച്ചിന്‍ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയും ആര്യ രാജ്യത്തെ പ്രായം കുറഞ്ഞ മേയറുമാണ്. എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് സച്ചിന്‍. നിയമ ബിരുദധാരിയായ സച്ചിന്‍ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്.

എസ്.എഫ്.ഐ സംസ്ഥാന സമിതിയംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റിയംഗവുമായ ആര്യ 21-ാം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ആള്‍ സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു ഇത്.

സച്ചിന്‍ ദേവ് ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *