ഇത്തവണത്തെ ഓണബംപര്‍ അടിപൊളി
25 കോടിയുടെ വമ്പന്‍ സമ്മാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംപര്‍ ഒന്നാം സമ്മാനം 25 കോടി രൂപ. സംസ്ഥാനത്ത് ഇതുവരെയുളള ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാമിത്. ചരിത്ര തീരുമാനത്തിനുളള ലോട്ടറി ഡയറക്ടറേറ്റിന്റെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനമിറക്കി. 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറി വകുപ്പ് പരിഗണിക്കുന്നത് ആദ്യമായാണ്.

50 കോടി രൂപയുടെ സമ്മാനത്തുകകളുള്ള ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ധനവകുപ്പിനോട് ശുപാര്‍ശ ചെയ്‌തെങ്കിലും 25 കോടിരൂപയുടെ ടിക്കറ്റാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. എന്നാല്‍ സന്തോഷത്തിനിടയിലും ലോട്ടറിയെടുക്കുന്ന സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നത് ടിക്കറ്റിന്റെ വിലയാണ്. 500 രൂപയാണ് ഓണം ബംപറിന്റെ ടിക്കറ്റ് നിരക്ക്.

രണ്ടാം സമ്മാനം അഞ്ച് കോടി രൂപ. മൂന്നാം സമ്മാനമായി ഒരു കോടിരൂപ വീതം 10 പേര്‍ക്ക് നല്‍കും. തിങ്കളാഴ്ച മുതല്‍ വില്‍പ്പന ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *