യൂണിയന്‍ നേതാക്കളുമായി ഇടഞ്ഞു നിന്ന കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകിനെ മാറ്റി. ഇനി കൃഷി വകുപ്പില്‍

തൊഴിലാളി യൂണിയനുകളുമായി നിരന്തരം തര്‍ക്കത്തിലായിരുന്ന കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോക് ഐഎഎസിനെ മാറ്റി. കൃഷിവകുപ്പ് സെക്രട്ടറിയായാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍.എന്‍. ഖോബ്രഗഡെയാണ് പുതിയ കെഎസ്ഇബി ചെയര്‍മാന്‍.
ബി.അശോകിന്റെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബിയില്‍ നടന്ന ഭരണപരിഷ്‌ക്കാരങ്ങളാണ് തൊഴിലാളികളുമായുളള തര്‍ക്കത്തില്‍ കലാശിച്ചത്. ഭരണപക്ഷ യൂണിയന്‍ നേതാക്കളുമായുളള അഭിപ്രായ ഭിന്നത സര്‍ക്കാരിനെ സാരമായി ബുദ്ധിമുട്ടിച്ചിരുന്നു.
പുതിയ കെഎസ്ഇബി ചെയര്‍മാന്റെ പദവി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതിനു തത്തുല്യമായി ഉയര്‍ത്തിയും സര്‍ക്കര്‍ ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *