നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ രണ്ട് അധ്യാപകർ അറസ്റ്റിൽ

കൊല്ലം:  നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്റ്റിൽ. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യന്‍ ഐസക്, എന്‍ടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രം അഴിച്ച്‌ പരിശോധിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇവരാണെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളെ അടിവസ്ത്രം അഴിച്ച്‌ പരിശോധിച്ചതിന് ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ ഏജന്‍സിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം അല്ലാതെ ജീവനക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. തിരുവനന്തപുരം സ്റ്റാര്‍ ഏജന്‍സിയിലെ ജീവനക്കാരെയും ഏജന്‍സി കരാര്‍ മറിച്ചു നല്‍കിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷന്‍ പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ  നല്‍കിയതെന്ന് കരാര്‍ ഏറ്റെടുത്ത ജോബി ജീവന്‍ പറഞ്ഞു. പ്രതിഫലമായി നാലായിരം രൂപയും നല്‍കി.

അഞ്ഞൂറ് രൂപ കൂലിക്കാണ് പരിശോധനക്കായി എട്ടു പേരെ ജോബി ജോണ്‍ ജോലിക്കായി വിട്ടുകൊടുത്തത്. ഇവര്‍ക്ക് യാതൊരു മുന്‍ പരിചയവുമുണ്ടായിരുന്നില്ല. എന്ത് പരിശോധിക്കണമെന്നോ, എങ്ങനെ പരിശോധിക്കണമെന്നോ സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി നിര്‍ദേശം നല്‍കിയിരുന്നില്ല. പരിശോധനയുടെ പൂര്‍ണ ഉത്തരവാദിത്വം പരീക്ഷ കേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന അധ്യാപകനാണെന്നും കാരാറുകാര്‍ പറയുന്നു .ഇതേ തുടർന്ന് വിദ്യാര്‍ഥിനികളുടെ അടിവസത്രം അഴിച്ച സംഭവത്തില്‍ കോളേജിന് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് മര്‍ത്തോമ കോളേജ് അധികൃതര്‍.

Topic: Neet Exam Controversy: Two teachers arrested

Leave a Reply

Your email address will not be published. Required fields are marked *