തിരുവനന്തപുരം: സിഎസ്‌ഐ സഭയുടെ ദക്ഷിണ മഹായിടവക ആസ്ഥാനം അടക്കം മൂന്നിടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയിഡ്. പാളയം എല്‍എംഎസ് ആസ്ഥാനം, കഴക്കൂട്ടത്തെ ഗാന്ധിപുരം, കളിയിക്കാവിള എന്നിവിടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
സിഎസ്‌ഐ സഭയുടെ പല ഇടപാടുകളും അഴിമതി ആരോപണങ്ങള്‍ക്ക് വഴിവച്ചിരുന്നു.ഇതിനേത്തുടര്‍ന്ന് വാര്‍ത്തകളും വന്നിരുന്നു. സഭയുടെ കീഴിലുള്ള കാരകോണം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട തലവരി വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.