425 കോടി രൂപ മുടക്കി ഭക്ഷ്യകിറ്റ്  ഓണത്തിന് നൽകും : മുഖ്യമന്ത്രി പിണറായി വിജയന്‍ 

തിരുവനന്തപുരം:  ഭക്ഷ്യകിറ്റ് ഈ ഓണത്തിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. .14 ഇനങ്ങള്‍ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കോടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതില്‍ പ്രയോജനം ചെയ്തു. കോവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നല്‍കിയിരുന്നു. കേരളം വലിയ സാമ്പത്തി പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വര്‍ഷവും ഓണക്കിറ്റ് നല്‍കും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്ത് 13 തവണ കിറ്റ് നല്‍കിയിരുന്നു. ആ വകയില്‍ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് അടച്ചിട്ട് വീട്ടിലിരുന്നവര്‍ക്ക് ആശ്വാസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സൗജന്യ ഭക്ഷ്യകിറ്റ് പ്രഖ്യാപനം. 2020 ഏപ്രില്‍ മുതല്‍ അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങളെല്ലാം റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ ജനങ്ങളിലേക്കെത്തിച്ചു. കിറ്റ് നല്‍കി സര്‍ക്കാര്‍ ജനങ്ങളുടെ മനസ്സിലും കയറിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *