മഴ; കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ കൊച്ചിയിൽ ഇറക്കി

കൊച്ചി: കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ആറ്
വിമാനങ്ങള്‍ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഗള്‍ഫ് എയറിന്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവും ബഹറൈനില്‍ നിന്നുള്ള വിമാനവും ഖത്തര്‍ എയര്‍വേയ്സിന്റെ ദോഹയില്‍ നിന്നുള്ള വിമാനവും എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയില്‍ നിന്നുള്ള വിമാനവും എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവുമാണ് കൊച്ചി നെടുമ്പാശേരി വാമനത്താവളത്തിൽ ഇറക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലേത് ടേബിള്‍ ടോപ് റണ്‍വേയാണ്. ഇവിടെ കനത്ത മഴയിലാണ് 2020 ല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തില്‍ പെട്ടത്. 21 പേര് കൊല്ലപ്പെട്ട അപകടത്തില്‍ 150 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കനത്ത മഴയെ തുടര്‍ന്ന് റണ്‍വേ കാണാനാവാതെ രണ്ട് വട്ടം ലാന്റിങില്‍ നിന്ന് പിന്തിരിഞ്ഞ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മൂന്നാമത്തെ ശ്രമത്തില്‍ അപകടത്തില്‍പെടുകയായിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങള്‍ കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്