പ്ലസ്‌വണ്‍ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ഇന്ന് മുതല്‍ ആഗസ്റ്റ് 10 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ പതിപ്പ് സഹിതം സ്‌ക്കൂളുകളില്‍ ഹാരജാകണം. സ്‌പോര്‍ട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസര്‍ട്ടും ഇതിനൊപ്പം പ്രസിദ്ധീകരിക്കും.
ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഇഷ്ടാനുസരണം താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക പ്രവേശനത്തിന് ഫീസ് അടക്കേണ്ടതില്ല. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ പരിഗണിക്കില്ല.