വിഴിഞ്ഞം വിഷയത്തിൽ അതിരൂപതയ്ക്ക് ഒപ്പം : സി.പി.ജോൺ

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ അതിരൂപതയ്ക്ക് ഒപ്പമാണ് സി. എം. പി. നാടിന്റെ പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യവും കഴിവും ഉപയോഗിച്ച കടലിന്റെ മകളുടെ ആവശ്യങ്ങൾ സർക്കാർ ചർച്ചയിലൂടെ പരിഹരിക്കണം. തീരം കടൽ വിഴുങ്ങുന്നത് മത്സ്യ തൊഴിലാളികളെ മാത്രമല്ല ബാധിക്കുന്നത് എന്ന് സർക്കാർ മനസിലാക്കണമെന്നും സി എം പി ജനറൽ സെക്രട്ടറി സി പി ജോൺ പറഞ്ഞു. തീരവും തീരജീവിതവും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനും മുന്നിൽ നടന്ന ബഹുജന കൂട്ടായ്മ ഉത്ഘാടനം സസംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തിന് ഉത്തരവാദി സർക്കാർ ആണെന്നും ചർച്ചയിലൂടെ പരിഹരിക്കുന്നതിനു പകരം സർക്കാർ സമരത്തെ തൃണവത്കരിക്കുകയാണ് എന്ന് എം വിൻസെന്റ് എം എൽ എ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. സി എം പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം ആർ മനോജ് അധ്യക്ഷത വഹിച്ചു.
സി എം പി അസി സെക്രട്ടറി അഡ്വ.എം പി സാജു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അലക്സ് സാം ക്രിസ്മസ്, ഏരിയ സെക്രട്ടറിമാരായ രണ്ടാംചിറ മണിയൻ, പേയാട് ജ്യോതി, ബിച്ചു കെ വി, കോവളം സുരേഷ്, വിശ്വനാഥൻ,ആറയൂർ സുകുമാരൻ,തിരുവല്ലം മോഹനൻ മഹിളാ ഫെഡറേഷൻ പ്രസിഡന്റ്
വി കെ രേണുക, കെ എസ് വൈ എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. നാൻസി പ്രഭാകർ, കെ എസ് വൈ എഫ് ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് എസ് ജി എന്നിവർ സംസാരിച്ചു.