ആരോഗ്യനിലയില്‍ മാറ്റമില്ല; കോടിയേരിയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെന്നൈയിലേക്ക്

തിരുവനന്തപുരം: മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നെയിലെത്തി സന്ദര്‍ശിക്കും. ഇന്ന് പകല്‍ മുഴുവന്‍ മുഖ്യമന്ത്രി ചെന്നൈയില്‍ തുടരും.കഴിഞ്ഞ രണ്ടാഴ്ചയായി അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കോടിയേരി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. നേരത്തെ അമേരിക്കയില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘവുമായും ഓണ്‍ലൈനില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം എ എം ഷംസീറും എം ബി രാജേഷും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *