ഇതിഹാസ് ഉറൂബിന് പ്രഥമ വക്കം ഖാദർ ദേശസ്നേഹീ പുരസ്കാരം

പോത്തൻകോട് :പ്രഥമ വക്കം ഖാദർ ദേശസ്നേഹീ പുരസ്കാരത്തിന് പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥി ഇതിഹാസ് ഉറൂബിനെ തെരെഞ്ഞെടുത്തതായി വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് അറിയിച്ചു .തന്റെ യൂട്യൂബ് ചാനലായ “ഇതിഹാസിന്റെ ലോക” ത്തിലൂടെ വക്കം ഖാദറിന്റെ ജീവചരിത്രം പ്രചരിപ്പിച്ചത് പൊതു സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിദ്യാർത്ഥികൾക്ക് വക്കം ഖാദറിന്റെ ജീവചരിത്രം പഠിയ്ക്കുവാൻ ഏറെ ഉപകാരപ്രദമായി. ഈ പ്രവർത്തനം മുൻ നിർത്തിയാണ് അവാർഡിന് തെരെഞ്ഞെടുത്തത്. സെപ്തം10 ന് ആസാദി ജ്വാലാ പ്രയാണത്തിന്റെ സമാപന ചടങ്ങിൽ വച്ച് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ അവാർഡ് വിതരണം ചെയ്യും.
വക്കം ഖാദർ ദേശസ്നേഹി പുരസ്കാരം
ധീര രക്തസാക്ഷി വക്കം ഖാദറിന്റെ ജീവചരിത്രം പുതിയ തലമുറയെ ഓർമ്മപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക സംഘടനയാണ് വക്കം ഖാദർ അനുസ്മരണ വേദി. സ്വാതന്ത്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 9 മുതൽ സെപ്തംബർ 10 വരെ ആസ്വദി ജ്വാലാ പ്രയാൺ എന്ന പേരിൽ ഒര് മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് അനുസ്മരണ വേദി സംഘടിപ്പിച്ചിരിയ്ക്കുന്നത്.
ഇതിന്റെ ഭാഗമായി നൂറ്റാണ്ടുകൾ നീണ്ട് നിന്ന സ്വാതന്ത്ര്യസമര ചരിത്രം പുതിയ തലമുറയിലെത്തി യ്ക്കുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ മുൻ നിർത്തി വക്കം ഖാദർ ദേശസ്നേഹി പുരസ്കാരം വിതരണം ചെയ്യുവാൻ തീരുമാനിച്ചത്.