ടൂറിസം മേളയില്‍ പങ്കെടുക്കുവാന്‍ മന്ത്രി മുഹമ്മദ് റിയാസ് പാരീസിലേക്ക്

തിരുവനന്തപുരം: ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും സംഘവും പാരീസിലേക്ക് പോകും. സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാനാണ് യാത്ര.
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അടക്കമുള്ള സംഘം ഒക്ടോബര്‍ ആദ്യം രണ്ടാഴ്ച നീളുന്ന സന്ദര്‍ശനത്തിനായി ഫിന്‍ലന്‍ഡിലേക്ക് തിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *