പ്രതിഷേധത്തിന്റെ ഭാഗമായി ഓണസദ്യ മാലിന്യത്തില്‍ തളളിയ സംഭവത്തില്‍ പിരിച്ചുവിട്ട കോര്‍പ്പറേഷന്‍ ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് മേയര്‍;

തിരുവനന്തപുരം: പ്രതിഷേധത്തിന്റെ ഭാഗമായി ഓണസദ്യ മാലിന്യത്തില്‍ തളളിയ സംഭവത്തില്‍ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. ജീവനക്കാര്‍ക്കെതിരായ നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചു. ശിക്ഷാ നടപടി എന്ന നിലയില്‍ അല്ല നടപടി സ്വീകരിച്ചത്. തൊഴിലാളികളുടെ വിശദീകരണത്തില്‍ വ്യക്തതക്കുറവ് ഉളളത് കൊണ്ടും അന്വേഷണത്തിന്റേയും അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് മേയര്‍ വ്യക്തമാക്കി.

ഓണസദ്യ മാലിന്യക്കുഴിയില്‍ തള്ളിയതില്‍ സംഭവത്തില്‍ കോര്‍പ്പറേഷന്‍ ഏഴ് താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുകയും മറ്റ് നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവം ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയായി സമൂഹ മാധ്യമങ്ങളില്‍ ശക്തമായി വിമര്‍ശനം നേരിട്ടിരുന്നു, മേയറും സമരരീതിയെ തള്ളിപ്പറയുകയും ചെയ്തു.എന്നാല്‍ പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുകയെന്നത് പാര്‍ട്ടി നിലപാടല്ലെന്ന നിലയിലാണ് സിപിഐഎം മേയര്‍ക്ക് തെറ്റ് തിരുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *