കേരളത്തില്‍ സെപ്തംബര്‍ 23 ന് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പണിമുടക്കും

സംസ്ഥാനത്ത് ഈ മാസം 23ന് പ്രെട്രോള്‍ പമ്പുകള്‍ പണിമുടക്കും. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പുകളില്‍ മതിയായ ഇന്ധനലഭ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പ്രീമിയം പ്രെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും പ്രെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍സ് കോണ്‍ഫഡറേഷന്‍ കേരള ആവശ്യപ്പെട്ടു. പല തവണ പരാതി നല്‍കിയിട്ടും പരിഗണിക്കാത്തതിനാലാണ് സമരത്തിലേക്ക് പോകുന്നതെന്ന് സംഘടന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *