കേപ്പിൽ ബി.ടെക് പ്രവേശനം

തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കായി സംവരണം ചെയ്ത സീറ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രവേശന പരീക്ഷ കമ്മീഷ്ണറുടെ വെബ്സൈറ്റ് വഴി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളേജിലേക്ക് ഓപ്ഷൻ ഓൺലൈനായി സമർപ്പിക്കണം.

          പ്രവേശനം നേടുന്നവർക്ക് വർഷം 30,000 രൂപ സ്കോളർഷിപ്പ് നൽകും. കൂടാതെ പ്ലസ്ടു വിന് 85 ശതമാനവും അതിൽ കൂടുതലും മാർക്ക് ലഭിച്ച, വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ അധികരിക്കാത്ത എല്ലാ വിദ്യാർഥികൾക്കും (മെരിറ്റ്/മാനേജ്മെന്റ്/എൻ ആർ ഐ) വർഷം 15,000 രൂപയുടെ സ്കോളർഷിപ്പും ഉണ്ട്. ഫോൺ: 7306260124.

Leave a Reply

Your email address will not be published. Required fields are marked *