കോഴിക്കോട്: അധിനിവേശവിരുദ്ധ പോരാട്ടത്തിൻ്റെ ഓർമ്മകൾ ഉണർത്തി സാംസ്കാരിക സമ്മേളനം. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബർ 17 ശനിയാഴ്ച കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജന മഹാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ മലബാർ സമരവും മാപ്പിളപ്പാട്ടും എന്ന വിഷയത്തിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചത്.
അധിനിവേശവിരുദ്ധ കാവ്യങ്ങൾ വിമോചന പോരാട്ടങ്ങൾക്ക് ഊർജ്ജം നൽകിയതായി സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു. സാംസ്കാരിക സമ്മേളനത്തിന് എഴുത്തുകാരൻ പി ടി കുഞ്ഞാലി നേതൃത്വം നൽകി. ചരിത്രകാരൻ സി അബ്ദുൽ ഹമീദ്, റഹ്മാൻ വാഴക്കാട്, ഫൈസൽ കമ്മനം എന്നിവർ പങ്കെടുത്തു. പോപുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം പി വി ഷുഹൈബ് ചർച്ച കോഡിനേറ്റ് ചെയ്തു.
പി ടി കുഞ്ഞാലി, സി അബ്ദുൽ ഹമീദ്, റഹ്മാൻ വാഴക്കാട്, ഫൈസൽ കമ്മനം എന്നിവരെ പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് ഉപഹാരം നൽകി ആദരിച്ചു.
തുടർന്ന് ഇശൽ മലബാർ ഖിസ്സ സംഘടിപ്പിച്ചു.
നാളെ വൈകീട്ട് 4.30ന് മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ പ്രഫ.പി കോയ, ഒ അബ്ദുല്ല, എന്‍ പി ചെക്കുട്ടി, എ പി കുഞ്ഞാമു, രാജീവ് ശങ്കരൻ, കെ എച്ച് നാസര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും