കൊച്ചി: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതിയില്‍ തിരിച്ചടി. ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി കോടതി തളളി. എന്നാല് നിഷാമിന് പരമാവധി ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി തളളി. തൃശൂര്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെയ്ക്കുകയായിരുന്നു.
ദീര്‍ഘകാലം ജയിലില്‍ കഴിതിനാല്‍ തനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു നിഷാമിന്റെ വാദം. കുറ്റം ചെയ്തത് ബോധപൂര്‍വ്വമായിരുന്നില്ലെന്നും വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.