പട്ടികജാതിയിലെ ദുർബല വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം:സംസ്ഥാനത്തെ പട്ടികജാതിയിലെ ദുർബല വിഭാഗത്തിലുള്ളവർക്ക് (വേടൻ, നായാടി, അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി) സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിന് പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 01.08.2022 ൽ 20-36 വയസ്സ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിയാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. താത്പര്യമുള്ളവർ www.icsets.org വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി 30ന് വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: 0471 2533272, 6238732527, 

Leave a Reply

Your email address will not be published. Required fields are marked *