കെ.കെ. രാഗേഷിനെതിരായ ഗവര്‍ണര്‍ നടത്തിയ ആരോപണം ശുദ്ധ അസംബന്ധം : എം.വി.ഗോവിന്ദന്‍

തൃശ്ശൂര്‍ : കെ.കെ. രാഗേഷിനെതിരായ ഗവര്‍ണര്‍ നടത്തിയ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ . മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനത്തിന് സര്‍ക്കാര്‍ മറുപടി പറയുമെന്നും ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം പഴയ കാര്യങ്ങള്‍ ആണെന്നും അദ്ദേഹം തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ.കെ.രാഗേഷ് അന്ന് എം.പി ആയിരുന്നൊന്നും ഗവര്‍ണറുടെ ഈ ആരോപണത്തില്‍ യാതൊരു കഴമ്പും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൃശ്ശൂര്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ചിരിക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ തൃശ്ശൂരില്‍ എത്തിയതായിരുന്നു അദ്ദേഹം.