video|കാട്ടക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകളുടെ കണ്‍സഷന്‍ എടുക്കാന്‍ വന്ന പിതാവിനെ ജീവനക്കാര്‍ മര്‍ദ്ദിച്ചു.ധീരമായി നേരിട്ട് മകള്‍

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മകളുടെ കണ്‍സഷന്‍ എടുക്കാന്‍ വന്ന പിതാവിനെ ജീവനക്കാര്‍ മര്‍ദ്ദിച്ചു. കാട്ടാക്കട ഡിപ്പോയിലാണ് കെഎസ്ആര്‍ടിസിക്ക് തന്നെ നാണക്കേടുണ്ടായ സംഭവം ഉണ്ടായത്. പഞ്ചായത്ത് ജീവനക്കാരനായ ആമച്ചല്‍ സ്വദേശി പ്രമേനും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മകളും സുഹൃത്തുമായി കണ്‍സഷനായി കൗണ്ടറിലെത്തി. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിലിരുന്ന ജീവനക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയതാണെന്ന് അറിയിച്ചെങ്കിലും വീണ്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ കണ്‍സഷന്‍ തരില്ലായെന്ന നിലപാടിലായിരുന്നു ജീവനക്കാരന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെഎസ്ആര്‍ടിസിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ജീവനക്കാരുടെ ഇത്തരത്തിലുളള സമീപനങ്ങളാണെന്നും പ്രേമന്‍ പറഞ്ഞത് ജീവനക്കാരനെ പ്രകോപിതനാക്കി. നിസാരമായി പരിഹരിക്കേണ്ട വിഷയം തര്‍ക്കത്തിലാവുകയും സുരക്ഷാ ഉദ്യോഗസ്ഥനും മറ്റ് ജീവനക്കാരനും ചേര്‍ന്ന് പ്രേമനെ വലിച്ചുകൊണ്ടുപോയി മുറിയിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മകളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് പ്രേമന് കൂടുതല്‍ മര്‍ദ്ദനമേല്‍ക്കാത്തത്.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *