ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി കേന്ദ്ര സർക്കാർ നിയമിച്ചു. ബിപിൻ റാവത്തിന് ശേഷം രണ്ടാമത്തെ സിഡിഎസ് ആയിരിക്കും അദ്ദേഹം. 40 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമാണ് വിരമിച്ചത്. ഇന്ത്യാ ഗവൺമെന്റിന്റെ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കും. മൂന്ന് സേനാ വിഭാഗങ്ങളുടെയും കോർഡിനേഷനാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ പ്രധാന ചുമതല.
40 വർഷത്തിലേറെ നീണ്ട കരിയറിൽ അദ്ദേഹം നിരവധി കമാൻഡുകൾ നിർവഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ വലിയ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം.