ബിരുദധാരികള്‍ക്ക് എസ്.ബി.ഐയില്‍ അവസരം; ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടാം. അപേക്ഷിക്കേണ്ട വിധം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ബിരുദധാരികള്‍ക്ക് അവസരം.വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. നിലവില്‍ 1673 പ്രബേഷനറി ഓഫിസര്‍ ഒഴിവിലേക്കാണ് നിയമനം.

സിഎ, സിഎംഎ, ബിടെക്ക് ഉള്‍പ്പെടെയുള്ള ബിരുദ ധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും 21 വയസിനും 30 വയസിനും മധ്യേ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം.

ഒരു മണിക്കൂര്‍ പ്രിലിമിനറി പരീക്ഷയില്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റിയൂഡ്, റീസണിംഗ് എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 100 ചോദ്യങ്ങളാകും ഉദ്യോഗാര്‍ത്ഥിക്ക് മുന്നില്‍ എത്തുക. ഒബ്ജക്ടീവ് ഗണത്തില്‍പ്പെടുന്ന ചോദ്യങ്ങളാകും. ഈ പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും.

ഒബ്ജക്ടീവും ഡിസ്‌ക്രിപ്റ്റീവും അടങ്ങുന്ന ചോദ്യ പേപ്പറാകും അടുത്ത ഘട്ടത്തില്‍ ഉണ്ടാവുക. തുടര്‍ന്ന് നടക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷനിലും അഭിമുഖവത്തിലും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 36,000 മുതല്‍ 63,840 രൂപ വരെയാണ് ശമ്പളം ലഭിക്കും.

അപേക്ഷാ ഫീസ് 750 രൂപയാണ്. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകര്‍ക്ക് ഫീസ് ഇല്ല. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി : ഒക്ടോബര്‍ 12.

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റ്
https://bank.sbi/careers, https://sbi.co.in/careers,

Leave a Reply

Your email address will not be published. Required fields are marked *