വിദ്യാര്‍ത്ഥി സംഘടനാ കാലത്തേ താടിയില്‍ കാണുന്ന മന്ത്രി എം.ബി.രാജേഷ് പുതിയ ലുക്കില്‍. താടിയില്ലാത്ത മന്ത്രിയുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തയുടന്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. താടിയില്ലാത്ത ഫോട്ടോയോട് പലവിധ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലര്‍ ശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഗൗരവും ചോര്‍ന്നെന്ന ചിലര്‍. എന്നാല്‍ പുതിയ ലുക്കിനെ അഭിനന്ദിച്ചും കമന്റുകള്‍ വരുന്നുണ്ട്.
പുതിയ ലുക്ക് ഭാര്യ നിനിത കണിച്ചേരിക്ക് ഇഷ്ടമായില്ലെന്നും മക്കള്‍ക്ക് ഇഷ്ടമായെന്നും മന്ത്രി ഒരു ഓണ്‍ലൈന്‍ ചാനലിനോട് പറഞ്ഞു.
തലേയേക്കാള്‍ വേഗം താടി നരയ്ക്കുന്നു. പരിഹരിക്കാന്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നതിനോട് താല്‍പര്യമില്ല. അതുകൊണ്ട് അധികമൊന്നും ആലോചിക്കാതെ താടിയങ്ങ് മാറ്റി’. എന്നാണ് താടി മാറ്റിയതിനെക്കുറിച്ച് മന്ത്രി അഭിപ്രായപ്പെട്ടത്.