നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് അറസ്റ്റില്‍. വീട് വളഞ്ഞ് പിടിച്ച് എന്‍ഐഎ

രാജ്യത്തെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫ് അറസ്റ്റില്‍. പാലക്കാട് പട്ടാമ്പി കരിമ്പുളളിയിലെ വീട്ടില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. നിരോധനത്തിന് ശേഷം ഒളിവിലായിരുന്ന റൗഫിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ വീട്ടിലെത്തിയപ്പോള്‍ എന്‍ഐഎ സംഘം റൗഫിന്റെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. പോപുലര്‍ ഫ്രണ്ടിന്റെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു റൗഫ്, അതിനാല്‍ അറസ്റ്റ് നിര്‍ണായകമാണ്. നേരത്തെ
രാജ്യവ്യാപകമായി നടന്ന റെയ്ഡിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.പിന്നാലെ വിവിധ നേതാക്കള്‍ അറസ്റ്റിലായിരുന്നു.