പ്രഥമ കേരളശ്രീ പുരസ്‌കാരം കാനായി കുഞ്ഞിരാമന്‍ നിരസിച്ചു. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധം

കേന്ദ്രസര്‍ക്കാരിന്റെ പത്മാ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ച് ശില്‍പി കാനായി കുഞ്ഞിരാമന്‍. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു. പുരസ്‌കാരം സ്വീകരിക്കില്ലെന്നും പ്രതിഷേധം സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കാനായി കുഞ്ഞിരാമന്‍ പറഞ്ഞു.

കേരളത്തില്‍ ശില്‍പങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ശില്‍പങ്ങള്‍ സംരക്ഷിക്കണമെന്ന നിരന്തരമായ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഗഹം കുറ്റപ്പെടുത്തി. ശംഖുമുഖത്തെ പ്രസിദ്ധമായ സമുദ്രകന്യക’ ശില്‍പ്പത്തിന് സമീപം ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്‍പത്തിന്റെ മഹിമ കെടുത്തി. താന്‍ നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി അറിയിച്ചിട്ടും നടപടിയായില്ലെന്ന് കാനായി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *