പ്രതിഷേധങ്ങള്‍ ഫലം കണ്ടു..പെന്ഷന് പ്രായം 60 ആക്കല്‍ മരവിപ്പിച്ച് സര്‍ക്കാര്‍, തുടര്‍ നടപടികള്‍ വേണ്ടെന്ന് മന്ത്രി സഭായോഗം

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 ആക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു.ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യുവജന സംഘടനകളെയുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. ഇടതുപക്ഷ യുവജന സംഘടനകളും ശക്തമായി എതിര്‍ത്തതോടെ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോവുകയായിരുന്നു. ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നപ്പോള്‍ മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്
പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 58ല്‍ നിന്ന് 60 ആക്കി ശനിയാഴ്ചയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2017ല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു ഉത്തരവ്.