പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍ ; പോലീസ് വീട് കുത്തിത്തുറന്നു, 10 പവന്‍ സ്വര്‍ണ്ണം കാണാനില്ല

പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് പൊലീസ് വീട്ടില്‍ അതിക്രമിച്ചു കയറിയെന്നാണ് പരാതി. വീട്ടില്‍ നിന്നും പത്ത് പവന്‍ സ്വര്‍ണവും സൈമണ്‍ ബ്രിട്ടോയുടെ പുരസ്‌കാരങ്ങളും കാണാനില്ലെന്നും പരാതിയില്‍ പറയുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് സീന രേഖമൂലം പരാതി നല്‍കിയത്.ഞാറയ്ക്കല്‍ പൊലീസിലെ ഒരു സംഘമാണെന്ന് പറഞ്ഞാണ് പൊലീസ് വീട് കുത്തിത്തുറന്നുവെന്നും സീന പറയുന്നു. അയല്‍വാസി കൂടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സീന കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ബ്രിട്ടോയുടെ എറണാകുളം വടുതലയിലെ വീട്ടിലാണ് പൊലീസ് സംഘം അതിക്രമിച്ച് കയറിയത്.
കുത്തുകേസിലെ പ്രതി വീട്ടില്‍ ഒളിവിലിരിക്കുന്നുവെന്ന പേരില്‍ എത്തിയ സംഘം വീട് കുത്തിത്തുറന്നുവെന്നാണ് പരാതി.