വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാന്‍ സമയം നീട്ടി നല്‍കി ഗവര്‍ണര്‍. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി

വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ സമയം നീട്ടി നല്‍കി ഗവര്‍ണര്‍. കാരണം കാണിക്കല്‍ നോട്ടീസിന്റെ കാലാവധി ഇന്ന് കഴിയാനിരിക്കെയാണ് നടപടി. രാജ്ഭവന്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അങ്ങനെ നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ രാജിവെക്കുമെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍ എസ് എസ് നോമിനിയെ നിയമിച്ചിട്ടില്ലെന്നും അധികാരം മറികടന്ന് താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ ഗുരുതര ആരോഗപണങ്ങളും ഗവര്‍ണര്‍ ഉയര്‍ത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചു. കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ താന്‍ ഇടപെടും. അക്കാര്യം അന്വേഷിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
ധനമന്ത്രിയെ പുറത്താക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ജനത്തെ അറിയിക്കുകയാണ് ചെയ്തത്. മന്ത്രിയില്‍ തനിക്കുള്ള അപ്രീതിയാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. പത്രസമ്മേളനത്തില്‍ മാധ്യമങ്ങളെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. ചില മാധ്യമങ്ങള്‍ പാര്‍ട്ടി കേഡറുകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രിയോട് പ്രസക്തമായ ചോദ്യങ്ങള്‍ ചോദിക്കാറില്ലെന്നും ആരോപിച്ചു. അത്തരം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.