ഷാരോണ്‍ കൊലക്കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ല’; കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഷാരോണ്‍ കൊലക്കേസ് തമിഴ്നാട് പോലീസിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് ഷാരോണിന്റെ പിതാവ് ജയരാജ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ കുടുംബത്തിന് പ്രൈവറ്റ് സെക്രട്ടറി ഉറപ്പു നല്‍കിയതായാണ് ഷാരോണിന്റെ അച്ഛന് ജയരാജ് പറഞ്ഞത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും ജയരാജ് അറിയിച്ചു.ഷാരോണ്‍ കേസ് കേരളത്തിലും തമിഴ്നാട്ടിലും അന്വേഷിക്കാമെന്നാണ് നിയമോപദേശം. തമിഴ്നാടിന് അന്വേഷണം കൈമാറണമെന്ന് നിര്‍ബന്ധമില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പൊലീസും കോടതിയുമാണ്. കേസ് കൈമാറുന്നതില്‍ പ്രതിഭാഗത്തിന്റെ വാദവും നിര്‍ണായകമാണെന്നും നിയമോപദേശത്തില്‍ പറയുന്നു. നേരത്തെ കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചാണ് നിയമോപദേശം തേടിയത്.