ആറ് വയസുകാരനോട് കൊടുംക്രൂരത..കാറില്‍ ചാരി നിന്നതിന് ചവിട്ടിത്തെറിപ്പിച്ചു..പ്രതി ശിഹ്ഷാദ് അറസ്റ്റില്‍

കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനായ പിഞ്ചുബാലനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെയാണ് പോലീസ് തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

രാജസ്ഥാന്‍ സ്വദേശിയായ ആറു വയസുകാരന്‍ ഗണേശിനാണ് മര്‍ദനമേറ്റത്. ബാലനെ മര്‍ദിച്ചത് ചിലയാളുകള്‍ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറില്‍ കയറി പോകുകയായിരുന്നു.

കേരളത്തില്‍ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. ആക്രമണത്തില്‍ നടുവിന് പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ ്.

സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. പോലീസിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇന്നലെ ഇയാളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ പ്രചരിച്ചതോടെ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് അറസ്റ്റിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *