കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്കുള്ളില്‍ പ്രതിപക്ഷ പ്രതിഷേധം; സംഘര്‍ഷാവസ്ഥ, ഡെപ്യൂട്ടി മേയറെ തടഞ്ഞു

വിവാദ കത്ത് പുറത്ത് വന്നതോടെ മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നഗരസഭയില്‍ സംഘര്‍ഷം. ഓഫീസിലേക്കെത്തിയ ഡെപ്യൂട്ടി മേയറെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. പൊലീസും കൗണ്‍സിലര്‍മാരും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. മേയറുടെ ചേമ്പറിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടയുകയും പ്രതിഷേധക്കാരുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. പ്രവര്‍ത്തകരെ പൊലീസ് സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു നീക്കി.
295 താല്‍ക്കാലിക തസ്തികകളിലേക്ക് മുന്‍ഗണന പട്ടിക തയ്യാറാക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ് മേയര്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്.