സുരേഷ് ഗോപിയുടെ ഇളയമകന്‍ മാധവ് സുരേഷ് സിനിമയിലേക്ക്;
മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി തുടക്കം

ഗോകുല്‍ സുരേഷിന് പിന്നാലെ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷും അഭിനയരംഗത്തേക്ക്. സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാധവിന്റെ അരങ്ങേറ്റം. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാനെത്തിയിരുന്നു. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തി മാധവ് കണ്ടത്. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു.
ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തിലെ നായിക.

Leave a Reply

Your email address will not be published. Required fields are marked *