മീഡിയവണ്ണിനോടും കൈരളിയോടും കടക്കൂപുറത്തെന്ന് ഗവര്‍ണര്‍

കൈരളിചാനലിനെയും മീഡിയവണ്‍ ചാനലിനെയും വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറക്കിവിട്ട് ഗവര്‍ണര്‍. ഈ മാധ്യമങ്ങളില്‍ നിന്നുളള പ്രതിനിധികളുണ്ടെങ്കില്‍ സംസാരിക്കില്ലെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. മാധ്യമപ്രവര്‍ത്തകരുടെ മുഖം മൂടിയണിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇവരെന്നും ഗവര്‍ണര്‍ ആരോപിച്ചു.

തനിക്കെതിരെ നിരന്തരം ക്യാമ്പയിന്‍ നടത്തുന്ന മാധ്യമങ്ങള്‍ ഗെറ്റ്ഔട്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ രാജ്ഭവന്‍ പിആര്‍ഒയില്‍ നിന്നുളള അറിയിപ്പ് ലഭിച്ചിട്ടാണ് എത്തിയതെന്ന് മീഡിയവണ്‍, കൈരളി ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു.