മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ആര്യാ രാജേന്ദ്രന്‍ രാജിവെക്കുന്നത് വരെ ശക്തമായ സമരം തുടരുമെന്ന് കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആ സ്ഥാനത്ത് ഇരിക്കാന്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രന് യോഗ്യതയില്ല. അഹംഭാവത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യയുടേതെന്നും മുരളീധരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേയും മുരളീധരന്‍ രംഗത്തെത്തി. ഗവര്‍ണറുടെ മാനസിക നില പരിശോധിക്കണം. എന്തും വിളിച്ചു പറയാവുന്ന നിലയില്‍ ഗവര്‍ണര്‍ എത്തിയെന്നുമാണ്് മുരളീധരന്‍ പറഞ്ഞത്.