കോര്പറേഷന് കത്ത് വിവാദത്തില്‍ മേയര്‍ക്ക് ഹൈക്കോടതി നോട്ടീസ്. മേയര്‍ക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം തീരുമാനം

കോർപറേഷൻ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് പറയാനുള്ളത് കൂടി കേട്ട ശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ നൽകിയ ഹർജിയിൽ കോടതി മേയർക്ക് നോട്ടീസയച്ചു. ഹർജി വീണ്ടും ഈ മാസം 25ന് പരിഗണിക്കും.