നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ 12ന് തൊഴിൽ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന ‘നിയുക്തി 2022’ മെഗാ ജോബ് ഫെയർ നവംബർ 12ന് രാവിലെ 9 മണിക്ക് എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ, പൂജപ്പുരയിൽ നടക്കും. തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഓട്ടോമൊബൈൽ, ഐ.റ്റി, ആരോഗ്യം, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും നാൽപ്പതോളം പ്രത്യേക സ്ഥാപനങ്ങൾ ജോബ് ഫെയറിൽ പങ്കെടുക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, ഐ.റ്റി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ, പാരാമെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും മേളയിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ, പങ്കാളിത്തം എന്നിവ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2741713, 2992609.

Leave a Reply

Your email address will not be published. Required fields are marked *