പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പു കേസില്‍ നജീബ് കാന്തപുരത്തിനു തിരിച്ചടി…

പെരിന്തൽ മണ്ണ നിയമസഭാ സീറ്റിൽ പരാജയപ്പെട്ട ഇടതു സ്വതന്ത്രൻ കെ പി എം മുസ്തഫ നൽകിയ തിരഞ്ഞെടുപ്പു ഹർജിയുടെ സാധുത ചോദ്യം ചെയ്ത് നജീബ് കാന്തപുരം എം എൽ എ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ഒരു വർഷം നീണ്ട നിയമനടപടികൾക്കൊടുവിൽ ജസ്റ്റിസ് ബദറുദ്ദീൻ ആണ് 31പേജുള്ള വിധിന്യായം ഇന്ന് പ്രഖ്യാപിച്ചത്. ഇടതു സ്വതന്ത്രൻ കെ പി എം മുസ്തഫ 38 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിനോട് പരാജയപ്പെട്ടത്. അസാധുവായ തപാൽ വോട്ടുകൾ മാറ്റി വച്ചാണ് കൗണ്ടിംഗ് നടത്തിയത്.ആ വോട്ടുകൾ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ വിജയിക്കുമായിരുന്നെന്നാണ് പരാജിതനായ മുസ്തഫയുടെ വാദം.
എതിർ സ്ഥാനാർത്ഥിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും അതിനാൽ നിരു പാധികം തള്ളണമെന്നു മായിരുന്നു നജീബ് കാന്തപുരം എം എൽ എ യുടെ ഹർജിയിലെ ആവശ്യം.
ഈ ഹർജി തള്ളിയ ഹൈക്കോടതി മാറ്റി വച്ച വോട്ടുകൾ സംബന്ധിച്ച തെളിവെടുപ്പ് നടത്തണമെന്ന് നിർദ്ദേശിച്ചു.ഈ വിധിക്കെതിരെ നജീ ബ് കാന്തപുരത്തിനു സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ ഒരു മാസം സമയം അനുവദിച്ചു.
കെ പി എം മുസ്തഫ നൽകിയതി തിരഞ്ഞെടുപ്പു കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്…..!