രാജീവ് ഗാന്ധി വധക്കേസിലെ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെയും സുപ്രീം കോടതി വിട്ടയച്ചു

രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും സുപ്രീം കോടതി വിട്ടയച്ചു. നളിനി, ആര്‍പി രവിചന്ദ്രന്‍ എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളെയും ഇന്നു തന്നെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന എല്ലാ പ്രതികളെയും ജയില്‍മോചിതരാക്കി. നളിനിയും രവിചന്ദ്രനും 30 വര്‍ഷത്തിലേറെ ജയില്‍വാസമനുഷ്ടിച്ച ശേഷമാണ് പുറത്തിറങ്ങുന്നത്. ശ്രീഹരന്‍, ശാന്തന്‍, മുരുകന്‍, റോബര്‍ട്ട് പയസ് എന്നിവരാണ് വിട്ടയക്കപ്പെട്ട മറ്റു പ്രതികള്‍.

മെയ് 18ന് ഇതേ കേസിലെ പ്രതി പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബാക്കിയുള്ള പ്രതികളും ഇതേ ഉത്തരവ് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികളെ മോചിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ 2018ല്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്ന കാര്യവും ജസ്റ്റിസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ആറ് പ്രതികളുടെയും നല്ല പെരുമാറ്റം സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതു കണക്കിലെടുത്ത കോടതി കേസില്‍ നേരത്തെ കുറ്റവിമുക്തനാക്കപ്പെട്ട പേരറിവാളനെപ്പോലെ ഈ 6 പേര്‍ക്കും ഇളവ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിധിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *