ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുളള ഓര്‍ഡിനന്‍സ് രാജ്ഭവന് കൈമാറി സര്‍ക്കാര്‍; ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് അയച്ചു. ഇന്നലെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് തുടരുന്നതിനിടെ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലായിരുന്നു ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന ഓര്‍ഡിനന്‍സ് ഇറക്കിയത്. നിയമവകുപ്പ് തയ്യാറാക്കിയ കരട് ഓര്‍ഡിനന്‍സ് മന്ത്രി സഭാ യോഗം അംഗീകരിക്കുകയായിരുന്നു. പിന്നീട് നിയമ സെക്രട്ടറി പരിശോധിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുകയും വൈകിട്ടോടെ രാജ്ഭവന് കൈമാറുകയുമായിരുന്നു.
അതേ സമയം ഗവര്‍ണര്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചു. ഇനി നവംബര്‍ 20 നാണ് കേരളത്തിലേക്ക് തിരിച്ചെത്തുക. വിഷയത്തില്‍ അദ്ദേഹം നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഓര്‍ഡിനന്‍സ് രാഷ്ട്രപതിഭവനിലേക്ക് അയക്കുകയെന്നാണ് വിവരം.