തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദം : കത്ത് വ്യാജമെന്ന് ക്രൈബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തല്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തിന്മേല്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വിജിലന്‍സ് അന്വേഷണവും പുരോഗിമിക്കുന്നു. ക്രൈംബ്രാഞ്ച് എസ്പി ഇന്ന് ഡിജിപിക്ക് റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് മേയറുടെതും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അടക്കമുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കേസെടുക്കുന്നത് അടക്കമുള്ള കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.
വിഷയത്തില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *