വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം അധ്യാപകന് അറസ്റ്റില്‍ ; നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്നു

മലപ്പുറം: വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനെ തുടര്‍ന്ന് പോക്സോ കേസില്‍ അറസ്റ്റിലായ വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകന് അബ്ദുല്‍ കരീമിനെതിരെ കൂടുതല്‍ കുട്ടികള്‍ കൂടി അധ്യാപകന് എതിരെ പോലീസിന് മൊഴി നല്കി. രണ്ട് കുട്ടികള്‍ കൂടിയാണ് അധ്യാപകന്റെ ലൈംഗികാതിക്രമത്തിനെതിരെ ഇന്നലെ പോലീസിന് മൊഴി നല്‍കിയത്. ഇതോടെ അധ്യാപകന് എതിരെ മൊഴി നല്കി കുട്ടികളുടെ എണ്ണം മൂന്നായി. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മൂന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ കുട്ടികള്‍ അധ്യാപകന് എതിരെ മൊഴി നല്‍കിയേക്കും.അതേ സമയം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ നിരോധിച്ച സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ മലപ്പുറം നോര്‍ത്ത് ഡിസ്ട്രിക്ട് പ്രസിഡന്റ് ആയിരുന്നു. കുട്ടികള്‍ സ്കൂള്‍ കൗണ്‍സിലിംഗിനിടെയാണ് അധ്യാപകന് ഇത്തരത്തില്‍ പെരുമാറിയത് വെളിപ്പെടുത്തിയത്. ഇക്കാര്യം സ്കൂളിലെ അധ്യാപിക പോലീസിനെ അറിയിച്ചു. തുടര്‍ന്ന് മലപ്പുറം വനിതാ പോലീസാണ് അബ്ദുല്‍ കരീമിനെ പിടികൂടിയത്. കണക്ക് അധ്യാപകനായ പ്രതി ലൈംഗീക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളിലായി പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.