ഫിഷറീസ് സര്‍വ്വകലാശാല വിസി നിയമനം ഹൈക്കോടതി റദ്ദാക്കി

ഫിഷറീസ് സര്‍വകലാശാല വി.സി ഡോ. കെ.റിജി ജോണിന്റെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് റിജി ജോണിന്റെ നിയമനമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. കടവന്ത്ര സ്വദേശിയായ ഡോ. കെ.കെ. വിജയന്‍ അടക്കം നല്‍കിയ ഹര്‍ജികളിലാണ് കോടതിയുടെ സുപ്രധാന വിധി.

ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിസിമാരില്‍ ഒരാളാണ് റിജി ജോണ്‍. സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിര്‍ദേശിച്ചത് സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സെര്‍ച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് ഹൈക്കോടതി ശരിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *